നിന്‍ സ്നേഹം

നിന്‍ സ്നേഹം

ഒരു കുഞ്ഞു പൈതലെന്നപോല്‍

കരം പിടിച്ചെന്നെ നീ നടത്തിടുന്നു

ഞാന്‍ പിച്ചവെ ച്ച് നടന്നിടും നേരത്തില്‍

വീഴാതെ നിന്‍കരമെന്നെ താങ്ങിടും

ഞാന്‍ കരഞ്ഞിടുമ്പോള്‍ നിന്‍ മാറോടണച്ച്

നിന്‍ സ്നേഹമെന്നെ താങ്ങിടും

നിന്‍ സ്നേഹമെന്നെ തലോടിടും

എന്‍ തെറ്റുകളാല്‍ ഞാനകന്നിടുമ്പോള്‍

സ്നേഹമായ് നീ എന്നോടടുത്ത് വരുന്നു

നിന്നെ വിട്ട് ഞാനെവിടെ പോയിടും

നിന്‍ സ്നേഹം പിതാവിന്‍ സ്നേഹമല്ലയോ

– ഷിബു ജോണ്‍

ചാത്തനൂര്‍  ഇ.യു